Skip to main content

ചരിത്രബോധനയാത്ര നാളെ ജില്ലയില്‍

 

കൊച്ചി: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് പഴമയുടെ പുതുമ എന്റെ പെരുമ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചരിത്രബോധന യാത്ര നാളെ (മാര്‍ച്ച് 19) ജില്ലയില്‍ പര്യടനം നടത്തും. പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച യാത്ര തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ പിന്നിട്ടാണ് എറണാകുളത്തെത്തുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മഹാരാജാസ് കോളേജിലും വൈകിട്ട് 5.30ന് ഫോര്‍ട്ടുകൊച്ചിയിലും ചരിത്രബോധനയാത്രയ്ക്ക് സ്വീകരണം നല്‍കും.

date