Skip to main content

പാരാ പ്ലീജിയ രോഗികള്‍ക്കു വേണ്ടിയുളള പ്രത്യേക കുടുംബ സംഗമം നടത്തി

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി അരക്കെട്ടിനു താഴേക്ക് ചലനശേഷി  ഇല്ലാത്ത രോഗികള്‍ക്കു വേണ്ടിയുളള പ്രത്യേക കുടുംബ സംഗമം ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തി.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി ഉദ്ഘാടനവും സൗജന്യ എയര്‍ കുഷ്യന്‍ വിതരണവും നടത്തി. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ചന്ദ്രിക പി.എ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും സൗജന്യ ഷൂസ്‌കിറ്റ് വിതരണം നടത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍ രോഗികള്‍ക്ക് സൗജന്യ പുതപ്പു വിതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ ചെയര്‍മാന്‍ റ്റി.ഡി.സുധീര്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ രശ്മി ആസാദ്, ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണ്‍ മാസ്റ്റര്‍.കെ.കെ, ബ്ലോക്ക് മെമ്പര്‍ ടൈറ്റസ് ഗോതുരുത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date