Skip to main content

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം

    പത്തനംതിട്ട ജനറല്‍ ആശുപത്രി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആശുപത്രി വികസന കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആശുപത്രിയില്‍ നടപ്പാക്കേണ്ട അടിയന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച ഉപസമിതി ചേരും.
    നഗരസഭാധ്യക്ഷ രജനി പ്രദീപ്,  വൈസ് ചെയര്‍മാന്‍ പി.കെ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു അനില്‍, രജീന ഷെറീഫ്, ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.ശ്രീലത,    ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സാജന്‍ മാത്യു, ആര്‍എംഒ ഡോ.ആശിഷ് മോഹന്‍കുമാര്‍,     ഡെപ്യൂട്ടി ഡിഎംഒ ഡോ.നന്ദിനി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ഹോസ്പിറ്റ ല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                    

date