Post Category
കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച താരങ്ങള്‍ക്കുള്ള 2018 ലെ അര്‍ജുന, രാജീവ്ഗാന്ധി ഖേല്‍രത്ന, ധ്യാന്‍ചന്ദ്, ദ്രോണാചാര്യ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 31 ന് മുന്‍പ് ഡയറക്ടര്‍, കായികയുവജനകാര്യാലയം, വെള്ളയമ്പലം, തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട നിശ്ചിതഫോറത്തിന്റെ മാതൃകയും നിബന്ധനകള്‍ സംബന്ധിച്ച വിവരങ്ങളും www.sportskerala.org ല്‍ ലഭ്യമാണ്. ഫോണ്‍ : 0471-2326644.
പി.എന്‍.എക്സ്.1011/18
date
- Log in to post comments