Skip to main content

നവീന ആശയ സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യാം

    നവീന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി  യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (സി-ഡിസ്‌ക്) മാര്‍ച്ച് 24 ന് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ടെക്നിക്കല്‍ സെഷനില്‍  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.     അന്തര്‍ദേശീയ തലത്തില്‍ നവീന ആശയമായി വികസിച്ചുവരുന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജി പരിചയപ്പെടുത്തുക, കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി വികസിപ്പിക്കുക എന്നീ വിഷയങ്ങളിലാണ് ടെക്നിക്കല്‍ സെഷന്‍ നടക്കുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ഡോ.സജി ഗോപിനാഥ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് പ്രൊഫസര്‍ ഡോ.എസ്. അഷറഫ്, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് തുടങ്ങിയ വിദഗ്ധര്‍ പങ്കെടുക്കുന്നു. kdisc.kerala.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ സൗജന്യമാണ്.
പി.എന്‍.എക്‌സ്.1018/18
 

date