Skip to main content

വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു

    ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല മൃഗചികിത്സാ സേവനത്തിനായി കരാ ര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവന സമയം. താത്പര്യമുള്ള രജിസ്റ്റേഡ് വെറ്ററിനറി സര്‍ജന്മാര്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈ മാസം 24ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0468 2322762.                             

date