Skip to main content

ക്ഷീരസംഘം പുനരുദ്ധരിച്ചു

    കോന്നി ബ്ലോക്കിലെ മൈലപ്ര ക്ഷീരോല്പാദക സംഘം പുനരുദ്ധരിച്ചു. മൈലപ്ര ജംഗ്ഷനിലെ കളീക്കല്‍ ബില്‍ഡിംഗിലാണ് പുനരുദ്ധരിച്ച സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. വാര്‍ഡംഗം രതീഷ് ഉദ്ഘാടനം  ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക സുനില്‍, പുഷ്പലത, മഞ്ജു, ക്ഷീരവികസന ഓഫീസര്‍ രമണി, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ മിനി എന്നിവര്‍ പങ്കെടുത്തു.                                           

 

date