Skip to main content

അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു     

പട്ടിജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും(തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിമക്കുന്നു.  
    ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികയില്‍ ഓരോ ഒഴിവും ഹൈസ്‌കൂള്‍(തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, സ്‌പെഷ്യല്‍ ടീച്ചര്‍(ഡ്രോയിംഗ്), റസിഡന്റ് ട്യൂട്ടര്‍(ആണ്‍) എന്നീ തസ്തികയില്‍ ഓരോ ഒഴിവുമാണ് ഉള്ളത്.  കേരള പബ്ലിക് സര്‍വ്വിസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
    വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം പി ഒ, ഇടുക്കി 685 589 എന്ന വിലാസത്തില്‍ ഏപ്രില്‍ 5 ന് വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം.  വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകനെ നിയമിക്കുന്ന മുറക്ക് കരാര്‍ നിയമനം റദ്ദാക്കുന്നതാണ്.  നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്. 
പി എന്‍ സി/500/2018 
 

date