Skip to main content

ലോക വദനാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനം നാളെ 

ആരോഗ്യ കുടുംബക്ഷേമ കുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ലോക വദനാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നാളെ (മാര്‍ച്ച് 20) രാവിലെ 10.30ന് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ജയബാലന്‍ അധ്യക്ഷത വഹിക്കും. ഡി.എം.ഒ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് ദിനാചരണ സന്ദേശം നല്‍കും. ദന്താരോഗ്യ സെമിനാറില്‍ ഡോ. സി.പി ഗീത, കെ. അജയ് കുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് കുട്ടികള്‍ക്ക് പുഞ്ചിരി മത്സരം, ക്വിസ് മത്സരം എന്നിവ നടക്കും.
പി എന്‍ സി/500/2018
 

date