Skip to main content

സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

    2018 ലെ അര്‍ജുന, ധ്യാന്‍ ചന്ദ്, രാജീവ് ഗാന്ധി ഖേല്‍രത്‌ന എന്നീ അവാര്‍ഡുകള്‍ക്കായി കേന്ദ്ര യുവജന കാര്യാലയം അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷകള്‍ കേന്ദ്ര യുവജന കാര്യാലയ മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്ത് അയയ്ക്കുന്നതിനായി സെക്രട്ടറി, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് 27ന് വൈകുന്നേരം  നാലിന് മുമ്പ് ലഭിക്കണം.  അപേക്ഷയുടെ മാതൃകകള്‍ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 0471 2330167.
പി.എന്‍.എക്‌സ്.1027/18
 

date