Skip to main content

പ്രൊപ്പോസല്‍ ക്ഷണിച്ചു

    പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2018 ലെ നീറ്റ്/എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുമ്പ് ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) താമസ ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നതിനായി ഈ മേഖലയില്‍ അഞ്ച് വര്‍ഷം മുന്‍പരിചയം ഉളള സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു.  പ്രൊപ്പോസലുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 24 രണ്ട് മണിവരെ.  24ന് മൂന്ന് മണിക്ക് ഹാജരുളള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രൊപ്പോസലുകള്‍ പരിഗണിക്കും.  ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് 22ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0471 2303229, 2304594.
പി.എന്‍.എക്‌സ്.1028/18

date