Skip to main content

മത്സ്യഫെഡ് സ്ഥാപകദിനം ആചരിച്ചു

    മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സഹകരണ അപ്പെക്‌സ് ഫെഡറേഷന്‍ ആയ മത്സ്യഫെഡിന്റെ സ്ഥാപകദിനം ആചരിച്ചു.    സ്ഥാപകദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ നിര്‍വഹിച്ചു.  മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹരോള്‍ഡ്, ഭരണസമിതിയംഗങ്ങളായ കെ.സി. രാജീവ്, പി.ബി ഫ്രാന്‍സിസ് (ദാളോ), റ്റി. രഘുവരന്‍, ശ്രീവിദ്യ സുമോദ്, ഉദ്യോഗസ്ഥര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    മത്സ്യഫെഡ് ഹെഡ് ഓഫീസിലും ജില്ലാ ഓഫീസുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി സഹപ്രവര്‍ത്തകരും സഹകാരികളുമായി കൈകോര്‍ത്ത്, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും എന്ന് പ്രതിജ്ഞയെടുത്തു.  ജില്ലകളില്‍ മുതിര്‍ന്ന മത്സ്യത്തൊഴിലാളികളെ പൊന്നാട ചാര്‍ത്തി ആദരിച്ചു.
പി.എന്‍.എക്‌സ്.1035/18

date