Skip to main content

യൂത്ത് കോണ്‍കോഡ് കാംപും പര്യടനവവും: യുവ കലാകാരന്‍മാര്‍ക്ക് പങ്കെടുക്കാം.

 

അഭിപ്രായ സ്വാതന്ത്ര്യമെന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍കോഡ് - ന്‍റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ആര്‍ട്ട് ഡി ടൂര്‍ സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി അഭിനയം, സംഗീതം, ബാന്‍ഡ്, ചിത്രകല തുടങ്ങിയ മേഖലകളിലെ കലാകാരന്‍മാര്‍ അടങ്ങിയ കലാസംഘം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും ഏപ്രില്‍ അവസാന വാരം ആരംഭിക്കുന്ന പര്യടനം മെയ് 15 ഓടെ സമാപിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ കലാ സംഘത്തില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുളള 15 നും 35 നും ഇടയ്ക്ക് പ്രായമുള്ളവര്‍ പ്രസ്തുത മേഖലകളിലുള്ള പ്രാവീണ്യം, വയസ്സ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ അടങ്ങിയ ബയോഡാറ്റാ മാര്‍ച്ച് 23 നകം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാന്ദ യൂത്ത് സെന്‍റര്‍, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം - 43 വിലാസത്തിലോ                 സ്യെംയ@സലൃമഹമ.ഴീ്.ശി ലോ അപേക്ഷിക്കണം. വിശദ വിവരത്തിന് 0471 - 2733139 നമ്പരില്‍ ബന്ധപ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലന കാംപിലും 14 ദിവസത്തെ  പര്യടനത്തിലും പങ്കെടുക്കണം.

date