Skip to main content

നെഹ്റു യുവ കേന്ദ്ര അഫിലിയേഷന്‍ മാര്‍ച്ച് 27 വരെ പുതുക്കാം

 

നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയെറ്റ് ചെയ്ത യുവജന-സന്നദ്ധ സംഘടനകള്‍ മാര്‍ച്ച് 27നകം അഫിലിയേഷന്‍ പുതുക്കണമെന്ന് ജില്ലാ യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു. യൂത്ത് ക്ലബ്ബിനെ സംബന്ധിച്ച പുതിയ വിശദാംശങ്ങള്‍, അംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ ഓണ്‍ലൈനില്‍ ചേര്‍ക്കണം. പുതുക്കിയ സംഘടനകള്‍ക്ക് മാത്രമേ  തുടര്‍ന്നും സര്‍ക്കാര്‍ ആനുകൂല്യം   ലഭിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് റോഡിലുള്ള നെഹ്റു യുവ കേന്ദ്ര ഓഫീസില്‍ നേരിട്ടോ 0491- 2505024 നമ്പറിലോ dyc.palakkad@gmail.com ലോ  ബന്ധപ്പെടാം.

date