Skip to main content

മത്സ്യ കര്‍ഷകര്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം

 

    ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച ശുദ്ധജല മത്സ്യ കര്‍ഷകന്‍, മികച്ച് നൂതന മത്സ്യ കര്‍ഷകന്‍ ( റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം) വിഭാഗങ്ങളില്‍ 2017-18 വര്‍ഷത്തെ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. വ്യവസ്ഥാപിതമായി മികച്ച രീതിയില്‍ മത്സ്യ കൃഷി ചെയ്യുന്നവര്‍ക്ക്  അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ മത്സ്യ കൃഷി നടത്തുന്നതിന്‍റെയും മത്സ്യ വിളവെടുപ്പിന്‍റെയും ഫോട്ടോഗ്രാഫി/വിഡിയോഗ്രാഫി ഡോകുമെന്‍റുകള്‍ സഹിതം മാര്‍ച്ച് 22 നകം സമര്‍പ്പിക്കണം.ڔ അപേക്ഷ ഫോമും മറ്റു വിവരങ്ങളും മലമ്പുഴയിലുളള മത്സ്യ കര്‍ഷക വികസന ഏജന്‍സിയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ മലമ്പുഴയിലെ മത്സ്യ കര്‍ഷക വികസന ഏജന്‍സി ഓഫീസില്‍ ലഭിക്കും.  ഫോണ്‍- 0491 2816061

date