Skip to main content

വായനക്കൂട്ടായ്മ 24 ന് 

 

പാലക്കാട് ജില്ലാ ലൈബ്രറിയിലെ മറിയുമ്മ സ്മാരക സെമിനാര്‍ ഹാളില്‍ മാര്‍ച്ച് 24 ന് ഉദയങ്കര്‍ എഴുതി ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഖുമറാന്‍ ചുരുളിലെ നാല്‍പതാം തിരുവെഴുത്ത് എന്ന നോവലിനെ ആസ്പദമാക്കി വായന കൂട്ടായ്മ ചേരും. വൈകിട്ട് അഞ്ചിനാണ് പരിപാടി. ആഷാ മേനോന്‍, ടി.ഡി രാമകൃഷ്ണന്‍, ടി.കെ ശങ്കരനാരായണന്‍, രഘുനാഥന്‍ പറളി, ഡോ. പി.ആര്‍ ജയശീലന്‍, മഹേന്ദര്‍, അഡ്വക്കെറ്റ് രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് പ്രാരംഭം കുറിക്കും. പിയാനോയില്‍ ചെഗുവേരയ്ക്കുളള പ്രണാമവുമായി കുമാരി മന്ദാകിനി ശങ്കര്‍ പ്രാരംഭം കുറിക്കും. ഉദയശങ്കര്‍ സന്നിഹിതനാവും. 

date