Skip to main content

ഹരിത കേരളം മിഷന്‍ څഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി: ലോക ജലദിനത്തില്‍ നദീസായാഹ്ന സദസ്സുകള്‍ 

 

 ജില്ലയില്‍ മാര്‍ച്ച് 22-ന് അതത് തദ്ദേശസ്വയംڅഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍-څഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയോടനുബന്ധിച്ച്
 ലോക ജലദിന څനദീസായാഹ്ന സദസ്സ് څനടക്കും.  തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജലസ്രോതസ്സുകളുടെ സമീപമായിരിക്കും   സാംസ്ക്കാരിക പരിപാടി സംഘടിപ്പിക്കുക. ഓരോ പ്രദേശത്തുമുള്ള പുഴ, തോട്, പാരമ്പര്യ മഹിമയുളള കുളം, നീര്‍ച്ചാല്‍, ഉറവ, ഏരി എന്നിവ  നദീ സായാഹ്ന സദസ്സിന്‍റെ കേന്ദ്രങ്ങളായി മാറും. അനുബന്ധ പരിപാടിയായി ഏതെങ്കിലും ഒരു ജലസ്രോതസ്സ് സംരക്ഷിക്കുന്നതിനുള്ള ഇടപെടലും ജനപങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാംസ്ڋക്കാരിക ഗ്രന്ഥശാല പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേനകള്‍, ഭാരതപ്പുഴ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍, ജലവിഷയ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും വരള്‍ച്ച പ്രതിരോധിക്കുന്നതിന് ശേഖരിച്ച വിവരം റിപ്പോര്‍ട്ടാക്കി അവതരിപ്പിക്കും. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലും ഡിസംബര്‍ എട്ട് ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തിലും അനുബന്ധമായി നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫോട്ടോ പ്രദര്‍ശനവും നടത്തും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സി.ഡി.യുടെ പ്രദര്‍ശനവു മുണ്ടായിരിക്കും.  ജലസംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ഭാരതപ്പുഴയെ സമ്പൂര്‍ണ്ണമായ ഒരു ജീവധാരയാക്കി മാറ്റുക എന്ന സന്ദേശമാണ് നദീതട സായാഹ്നസദസ്സ് നല്‍കുക. 

date