Skip to main content

ദേശീയ പാതസ്ഥലമെടുപ്പ് : സര്‍വ്വെഇന്നുമുതല്‍

ജില്ലയില്‍ദേശീയ പാതക്ക്‌വേണ്‍ിസ്ഥലംഏറ്റെടുക്കുന്നിന്റെ ഭാഗമായി നടക്കുന്ന സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ഇന്നു (മാര്‍ച്ച് 19) മുതല്‍തുടങ്ങും. കുറ്റിപ്പുറത്തു നിന്നാണ്‌സര്‍വ്വെതുടങ്ങുക.രാവിലെ ഒമ്പതുമണിക്ക് തന്നെ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ്തീരുമാനം. ഒരുദിവസം ഏകദേശം നാലുകിലോമീറ്റര്‍സെന്റര്‍മാര്‍ക്കിംഗുംഅതിര്‍ത്തി നിര്‍ണയവു നടത്തും. നൂറിലധികംഉദേ്യഗസ്ഥര്‍ സര്‍വ്വെ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മതിയായസുരക്ഷയൊരുക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക.
സ്ഥലമേറ്റടുക്കുന്നിന്റെ ഭാഗമായി പൊതുജനങ്ങളുടെ ആശങ്കകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായികുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്ഹാളില്‍യോഗംചേര്‍ന്നു. പഞ്ചായത്തിലെ 100 ഓളം ഭൂവുടമകള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ഡപ്യുട്ടികലക്ടര്‍ഡോ.ജെ.ഒ.അരുണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ജന പ്രതിനിധികളുംസന്നിഹിതരായിരുന്നു.
വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഭൂവുടമകളെ പങ്കടുപ്പിച്ച്ഇന്ന്(19) വൈകിട്ട്മൂന്നിന് യോഗംനടക്കും. മുനിസിപ്പാലിറ്റികോണ്‍ഫ്രന്‍സ് ഹാളില്‍നടക്കുന്ന യോഗത്തില നിര്‍ദ്ദിഷ്ട അലൈന്‍മന്റ് പ്രദേശത്തെ ഭൂടുമകള്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ അവസരം നല്‍കു.

 

date