Skip to main content

കൊയ്ത്തുത്സവം

    മല്ലപ്പുഴശേരി പഞ്ചായത്തിലെ പുന്നയ്ക്കാട് പാടശേഖരത്തില്‍  കൊയ്ത്തുത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകൃഷ്ണന്‍ ഉത്ഘാടനം  ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സാലി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബെന്നി കുഴിക്കാല, കുഞ്ഞമ്മ തങ്കച്ചന്‍ എന്നിവരും രാധാചന്ദ്രന്‍, പാടശേഖര സമിതി ഭാരവാഹികള്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ് ബേബി, കൃഷി ഓഫീസര്‍ ബീന വര്‍ഗീസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ റ്റി.ജെ.അനില്‍, അനില്‍കുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
20 വര്‍ഷത്തിലധികം തരിശുകിടന്ന പാടത്ത് ആറന്മുള നെല്‍കൃഷി പുനരുജ്ജീവന പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം 25 ഏക്കര്‍ പാടത്ത് നെല്‍കൃഷി ചെയ്തിരുന്നു. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പ്രാവശ്യം കൃഷി പൂര്‍ണമായി നശിച്ചിട്ടും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു നീങ്ങിയ കര്‍ഷകര്‍ക്ക് ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും നല്‍കിയ പ്രോത്സാഹനവും സഹായവും കൃഷിക്കാര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.
                                        

date