Skip to main content

വാസ്തു വിദ്യാ ഗുരുകുലത്തിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.       സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തു വിദ്യാ ഗുരുകുലം വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

    പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ : സിവില്‍/ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്ന യൂണിവേഴ്‌സിറ്റി അംഗീകൃത ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്.  പ്രാക്ടീസിംഗ് ആര്‍ക്കിടെക്റ്റ്‌സിനും, എന്‍ജിനീയേര്‍സിനും കോഴ്‌സില്‍ പങ്കെടുക്കാവുന്നതരത്തില്‍ ഒരു മാസത്തില്‍ രണ്ടു ഘട്ടങ്ങളിലായി എട്ട് ദിവസത്തെ ക്ലാസുകളാണുള്ളത്.
    വാസ്തു വിദ്യയുടെ ആധാര ഗ്രന്ഥങ്ങളെ അവലംബമാക്കി ശാസ്ത്രീയ രൂപത്തില്‍ തയ്യാര്‍ ചെയ്ത സിലബസിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകള്‍.  അഞ്ച് പേപ്പറുകളായി തിരിച്ചിരിക്കുന്ന കോഴ്‌സില്‍ ഒരു പേപ്പര്‍ പ്രവൃത്തി പരിചയവും പ്രോജക്ട് രൂപീകരണവുമാണ്.  കോഴ്‌സ് ഫീസ് 20,000 രൂപയും ജി.എസ്.റ്റി യും.  ആകെ സീറ്റുകളുടെ എണ്ണം 25.  പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍.  അപേക്ഷാഫീസ് 200 രൂപ.
    ഹ്രസ്വ കാല ചുമര്‍ ചിത്ര രചനാ കോഴ്‌സ് : പാരമ്പര്യ ചുമര്‍ചിത്ര സങ്കേതമായ ചുമര്‍ ചിത്ര രചനയില്‍ തല്‍പരരായ വ്യക്തികള്‍ക്ക് സംവിധാനം ചെയ്തിരിക്കുന്ന ഒരു ഹ്രസ്വകാല കോഴ്‌സ്.  കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷം .  കോഴ്‌സ് ഫീസ് 15,000 രൂപയും ജി.എസ്.റ്റിയും.  ആകെ സീറ്റുകളുടെ എണ്ണം 25.  കുറഞ്ഞത് എസ്.എസ്എല്‍.സി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 17 വയസിന് മുകളില്‍ പ്രായമുള്ളവരെ കോഴ്‌സിലേക്ക് പരിഗണിക്കും.  അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍.  അപേക്ഷ ഫീസ് 200 രൂപ.
    ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് : വിശ്വകര്‍മ്മ സമുദായത്തിലെ എസ്.എസ്.എല്‍.സി. പാസായ 30 വയസില്‍ താഴെയുള്ള യുവാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.  കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷം കോഴ്‌സ് ഫീസ് 5,000 രൂപയും ജി.എസ്.റ്റിയും.  ആകെ സീറ്റുകളുടെ എണ്ണം 20.  അപേക്ഷാ ഫീസ് 100 രൂപ.
    പ്രോസ്‌പെക്ടസും അപേക്ഷാ ഫോറവും തപാലില്‍ ലഭിക്കുന്നതിന് അപേക്ഷാ ഫീസ് ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറ്റാവുന്ന പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തു വിദ്യാഗുരുകുലം, ആറന്മുള, പിന്‍ : 689533, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അയക്കണം.  www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 25.
പി.എന്‍.എക്‌സ്.1053/18

date