Skip to main content

ബധിര കായിക പ്രതിഭകള്‍ക്ക് അവര്‍ഡു വിതരണം ഇന്ന് *ബധിര കായിക പ്രതിഭകള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും

     ടര്‍ക്കിയില്‍ നടന്ന ബധിരരുടെ 23-ാമത് ഡഫ് ലിംപിക്‌സില്‍ (ബധിര ഒളിംപിക്‌സ്) പങ്കെടുത്ത 48 അംഗ ഇന്ത്യന്‍ ടീമില്‍ അത്‌ലറ്റിക്‌സിലെ അംഗങ്ങളായിരുന്ന കേരളത്തിന്റെ ജിജോ കുര്യാക്കോസ്, യദുകൃഷ്ണന്‍, പി.എസ്. അജീഷ് ശ്രീജിഷ്ണ, ബാഡ്മിന്റന്‍ താരം യു.വി. നീതു എന്നിവര്‍ക്കും റാഞ്ചിയില്‍ നടന്ന 22-ാമത് ദേശീയ ബധിര കായികമേളയില്‍ വോളിബോളില്‍ ജേതാക്കളായ കേരളത്തിന്റെ ആല്‍ബിന്‍ സണ്ണി, പി.ജെ. റോബിന്‍, അഖില്‍ വര്‍ഗീസ്, അരുണ്‍ എം.ഐ, അഖില്‍ ചന്ദ്രന്‍, അനീസ്, ടോം ജോസ്, സോനു തമ്പി, മുഹമ്മദ് നസീബ് എന്നിവര്‍ക്കും, കോച്ചായ ഏലിയാസ് മാത്യുവിനും, അഹമ്മദാബാദില്‍ നടന്ന നാലാമതു ദേശീയ ടി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരളത്തിന്റെ സതീഷ് ദേവറേ, ബേബി ജോയി, ഷമീര്‍, നൂറുദ്ദീന്‍, മുഹമ്മദ് സുഹൈല്‍, രാമകൃഷ്ണന്‍, പ്രിഥുന്‍, ഷബീര്‍ഖാന്‍, ജൂബില്‍, വിനേഷ്, അബ്ദുള്‍ ജബ്ബാര്‍, മുജീബ്, മന്‍സൂര്‍, പ്രശാന്ത് വിജയന്‍, കോച്ച് അബ്ദുള്‍ റഷീദ്, മാനേജര്‍ പ്രശാന്ത് എന്നിവര്‍ക്കാണ് കേരള ബധിര കായിക കൗണ്‍സിലിന്റെ പുരസ്‌കാരങ്ങള്‍ ഇന്ന് (മാര്‍ച്ച് 21) വൈകിട്ട് 4.30 ന് തിരുവനന്തപുരം കായിക കൗണ്‍സില്‍ ഹാളില്‍ ഗതാഗതവകുപ്പ് മന്ത്രി എം.കെ. ശശീന്ദ്രന്‍, വിതരണം ചെയ്യുന്നത്.  കായിക കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ സെക്രട്ടറി സജ്ജയന്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.   
പി.എന്‍.എക്‌സ്.1055/18

date