Skip to main content

നിക്ഷേപകസംഗമം നടത്തി

വ്യവസായ സംരംഭകരെയും സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ താല്‍പ്പര്യമുള്ളവരെയും പങ്കെടുപ്പിച്ച് ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. പഗോഡ ഇവന്റ് ഹബ്ബില്‍ ചേര്‍ന്ന സംഗമം ജില്ലാകളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പെഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷത വഹിച്ചു. ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുള്‍ വഹാബ്, വാര്‍ഡ് കൗണ്‍സിലര്‍ ശശികുമാര്‍, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് അന്‍വര്‍, ലീഡ് ബാങ്ക് മാനേജര്‍ കുഞ്ഞിരാമന്‍, ജില്ലാവ്യവസായകേന്ദ്രം മാനേജര്‍ വി രാജേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
     ജില്ലയിലെ നിക്ഷേപ സാധ്യതകള്‍ എന്ന വിഷയത്തില്‍ പി.കെ നാരായണന്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍.രമ മോഡറേറ്ററായിരുന്നു. കെ.എസ്.ഐ.ഡി.സിയും ഇന്‍കലും നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ജോര്‍ജ് കുര്യന്‍ മുണ്ടാക്കല്‍, സുനില്‍ കുമാര്‍ എന്നിവര്‍ വിശദീകരിച്ചു. കെ.എസ്.ഐ.ഡി.സി ഡപ്യൂട്ടി മാനേജര്‍ പ്രശാന്ത് 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' എന്ന വിഷയം അവതരിപ്പിച്ചു.  വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് നിക്ഷേപകസംഗമം നടത്തിയത്.

 

date