Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ

കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത)യില്‍ സ്റ്റെനോഗ്രാഫി ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലും സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്.
    ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലങ്കില്‍ ഡിപ്ലോമാ/ഡിഗ്രി ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസും ആണ് യോഗ്യത. 
    ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 26 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിനായി ഹാജരാകണം.  ഫോണ്‍ : 0471-2418317.
പി.എന്‍.എക്‌സ്.1124/18

date