Skip to main content

പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്വം - മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

    പൈതൃക സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും അറിവിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ കാരണമാകുമെന്ന് തുറമുഖ മ്യൂസിയം ആര്‍ക്കെവ്‌സ് ആര്‍ക്കിയോളജി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ചരിത്രപരമായ ഉത്തരവാദിത്വമാണ്. വര്‍ഷങ്ങള്‍ പഴയക്കമുള്ള നിരവധി സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. പാരമ്പര്യത്തെ തിരിച്ചറിയണമെങ്കില്‍ ഇവയെല്ലാം കണ്ടെത്തി കൂടുതല്‍ പഠനം നടത്തണം. പരിസ്ഥിതിയുടെ സംരക്ഷകരാണ് പൈതൃക സമ്പത്തുകളെന്നും മന്ത്രി പറഞ്ഞു.
     ആന്‍ഡ്രൂ ഡബ്ലിയു മെലന്‍ ഫൗണ്ടേഷന്‍, ന്യൂയോര്‍ക്ക് മെട്രോപൊലീത്തന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, നെതര്‍ലാന്റ് സ്റ്റിച്ചിംഗ് റസ്റ്റോറിയാറ്റിക് അറ്റെലിയര്‍ ലിംബര്‍ഗ് എന്നിവയുടെ സഹകരണത്തോടെ മ്യൂസിയം - മൃഗശാല വകുപ്പ് സംഘടിപ്പിച്ച 'പ്രിവന്റീവ് കണ്‍സര്‍വേഷന്‍ ഫോര്‍ മ്യൂസിയം' എന്ന വിഷയത്തിലെ അന്താരാഷ്ട്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
    കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മ്യൂസിയം ചീഫ് അഡൈ്വസര്‍ ഡോ.എം.വേലായുധന്‍ നായര്‍, മ്യൂസിയം ആര്‍ക്കൈവ്‌സ് ആര്‍ക്കിയോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി, ഹെറിറ്റേജ് ചെയര്‍മാന്‍ വിനോദ് ഡാനിയേല്‍, നെതര്‍ലാന്റ് സ്റ്റിച്ചിംഗ് റസ്റ്റോറിയാറ്റിക് അറ്റെലിയര്‍ ലിംബര്‍ഗ് ഡയറക്ടര്‍ റെനെ ഹോപ്പന്‍ബ്രോവേഴ്‌സ്, ആര്‍ക്കിയോളജി ഡയറക്ടര്‍ ജെ. രാജ്കുമാര്‍, ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി. ബിജു മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാല ഇന്ന് സമാപിക്കും. 
പി.എന്‍.എക്‌സ്.1146/18

date