Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി:  ആത്മ എറണാകുളത്തിന്റെ കീഴില്‍ കോതമംഗലം ബ്ലോക്കിലെ ആഗ്രോ സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അനലിസ്റ്റ്, രണ്ട് ലാബ് അസിസ്റ്റന്റ് എന്നിവരെ പ്രതിമാസം യഥാക്രമം 15,000, 5000 രൂപ നിരക്കില്‍ നിയമിക്കുന്നതിന് നവംബര്‍ 28-ന് രാവിലെ 11-ന് കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അനലിസ്റ്റിന് കൃഷി ബിരുദവും, ലാബ് അസിസ്റ്റന്റിന് വി.എച്ച്.എസ്.ഇ കൃഷിയും അടിസ്ഥാന യോഗ്യതയും ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം അന്നേ ദിവസം ഹാജരാകണം. 

താത്പര്യപത്രം ക്ഷണിച്ചു

കൊച്ചി:  എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍  കൗണ്‍സിലും , ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന വസന്തോല്‍സവം 2017-2018 നടത്തിപ്പിലേക്ക്  ഏതെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ നടത്തി മുന്‍പരിചയമുള്ള പ്രമുഖ   ഈവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.  ഡിസംബര്‍ 22 മുതല്‍ 2018 ജനുവരി മൂന്നു വരെ നടക്കുന്ന പരിപാടിക്കുള്ള മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, സ്റ്റാള്‍ വരുമാനത്തിലൂടെയും  ടിക്കറ്റ് കളക്ഷനിലൂടെയും കണ്ടെത്തി ലാഭ വിഹിതം ഡിറ്റിപിസിയ്ക്ക്  നല്‍കുന്നതിനുള്ള ഉത്തരവാദിത്വം  ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി:  മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലേക്ക് കംപ്യൂട്ടറുകളും അനുബന്ധ  ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത സഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. നവംബര്‍ 24-ന് വൈകിട്ട്  മൂന്നു വരെ നല്‍കാം. അടങ്കല്‍ തുക 90,000  രൂപ. നിരതദ്രവ്യം 900 രൂപ. കൂടുതല്‍ വിവരങ്ങള്‍  ഫോണ്‍ 8281999194, 0485-2814205. 

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു

കൊച്ചി:  പറവൂര്‍ ബ്ലോക്കിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം ഭവന നിര്‍മാണം മുടങ്ങികിടന്ന ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അധിക ധനസഹായം നല്‍കിക്കൊണ്ട് വീടു നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി പൂര്‍ത്തീകരിച്ച വീടുകള്‍ക്ക് താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചു.

Subscribe to Ernakulam