Skip to main content

ഇ -ഹെല്‍ത്ത്: വിവരങ്ങള്‍ സുരക്ഷിതം

    സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. എം-ഹെല്‍ത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍ പിന്‍വലിച്ചതായുള്ള വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.
    പൊതുജനങ്ങളുടെ പേര്, വിലാസം, ജനനതീയതി തുടങ്ങിയവ ആരോഗ്യവകുപ്പ് ജീവനക്കാര്‍  ശേഖരിച്ചു വരികയാണ്. ഈ വിവരങ്ങള്‍ കേന്ദ്രീകൃത സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടില്ല. ചില ആശുപത്രികളുടെ കോഡില്‍ വന്ന പിശക് ഡാറ്റായുടെ നിലവാരത്തെ ബാധിച്ചിട്ടുണ്ടോയെന്ന് വിശകലനം ചെയ്യാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമായി ഡാറ്റാ  അപ്‌ലോഡ് ചെയ്യുന്നത് താല്‍ക്കാലികമായി നിറുത്തിവച്ചിട്ടുണ്ട്.
    ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിലെ മാറ്റം പൂര്‍ണമാകുന്നതോടെ സെര്‍വറിലേക്ക് ഡാറ്റ അപ്‌ലോഡ് ചെയ്യുന്നത് പുനരാരംഭിക്കും.
    എം-ഹെല്‍ത്ത് ആപ്പ് നിര്‍മാണഘട്ടത്തിലിരിക്കുകയാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്റ്റേറ്റ് ഡാറ്റ സെന്ററിലെ ഇ-ഹെല്‍ത്ത് സെര്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1333/18

date