Skip to main content

റിമോട്ട് സെന്‍സിംഗ് & ജി.ഐ.എസ് ആപ്ലിക്കേഷന്‍ ഇന്‍ വാട്ടര്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് കോഴ്‌സ്

സംസ്ഥനാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് (ഐ.ഐ.ആര്‍.എസ്) ഡെറാഡൂണ്‍, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന 20-ാമത് ഐ.ഐ.ആര്‍.എസ് ഔട്ട്‌റീച്ച് പ്രോഗ്രാം ആയ റിമോട്ട് സെന്‍സിംഗ് & ജി.ഐ.എസ്. ആപ്ലിക്കേഷന്‍സ് ഇന്‍ വാട്ടര്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഇന്നുവരെ (മേയ് 15) അപേക്ഷിക്കാം. താത്പര്യമുളള അപേക്ഷകള്‍ htpp://www.iirs.gov.in/Edusat-News ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫോമില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോയില്‍ സര്‍വേ ആന്റ് സോയില്‍ കണ്‍സര്‍വേഷന്‍, കേരള എന്ന സ്റ്റഡി സെന്റര്‍ സെലക്ട് ചെയ്യണം. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വിവിധ മേഖലകളില്‍ സാധ്യമാക്കുന്നതിന് കോഴ്‌സ് പ്രയോജനമാണ്. മേയ് 15 ആണ് ഓണ്‍ ലൈന്‍ കോഴ്‌സിന്റെ കാലാവധി മേയ് 22 മുതല്‍ ജൂണ്‍ ഒന്‍പത് വരെ യു.ജി/പി.ജി വിദ്യാര്‍ത്ഥികള്‍/വിവിധ യൂണിവേഴ്‌സിറ്റി/സ്ഥാപനങ്ങള്‍/കോളേജുകള്‍/കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2339800, soildirector@gmail.com. പി.എന്‍.എക്‌സ്. 1862/17

 

date
14-05-2017