Skip to main content

മണ്ഡലാടിസ്ഥാനത്തില്‍ ആരോഗ്യ ജാഗ്രതാ യോഗം നടത്തും.

നിപ വൈറസ് ബാധയുടെയും ഡെങ്കിപ്പനി വ്യാപനത്തിന്റെയും പശ്ചാതലത്തില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ആരോഗ്യ  ജാഗ്രതാ യോഗം നടത്താന്‍ ജില്ലാ വികസന സമിതിയില്‍ തീരുമാനം. നിപ വൈറസ് ബാധ ജില്ലയില്‍ നിയന്ത്രണ വിധേയമായെങ്കിലും മറ്റ് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം കണക്കിലെടുത്താണിത്. മെയ് 28ന് ഏറനാട്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ യോഗം ചേരും. തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലും യോഗം ചേരും. കൊതുകു നശീകരണ മുള്‍പ്പെടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കും.ജില്ലയില്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്ന്  പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു.കുടി വെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എല്‍ എ ആവശ്യപ്പെട്ടു. തൃ പ്രങ്ങോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ വി.അബദുറഹിമാന്‍ എം.എല്‍.എ  ആവശ്യപ്പെട്ടു. പാണ്ടിക്കാട്  തമ്പാനങ്ങാടിയില്‍ കുടിവെളള വിതരണം തടസ്സപ്പെട്ടത് പുനരാംരഭിക്കണമെന്ന് അഡ്വ. എം. ഉമ്മര്‍ എ.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലയിലൈ എല്‍.പി.എസ്.എ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്ത് പി.എസ്.സി ആസ്ഥാനത്ത്  ഇന്റര്‍വ്യൂ നടത്തുന്നത് ഗര്‍ഭിണികളും ഭിന്ന ശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എം.എല്‍.എ മാര്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കാനായിട്ടും വിദ്യാദ്യാസ ഉപഡയറക്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ആളില്ലാത്തത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയാസമുണ്ടാക്കുമെന്നും എം.എല്‍ മാര്‍ അഭിപ്രായപ്പെട്ടു.
ജില്ലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 111 പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതമായി 117.6 കോടി അവയും നാല് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് 6.9 കോടിയും കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന 21 പദ്ധതികള്‍ക്കായി 9.12 കോടിയുമള്‍പ്പെടെ 215.6 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 4.51 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.  ജൂണ്‍ അഞ്ചിനകം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കണമെന്നും ജൂണ്‍ 10നകം ഇതിന്റെ റിപ്പോര്‍ട്ടും ഫോട്ടോയും ശുചിത്വമിഷന് നല്‍കണമെന്നും ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.  
ജില്ലാ കലക്റ്റര്‍ അമിത് മീണ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ സി മമ്മുട്ടി, അഡ്വ. എം. ഉമ്മര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബദുല്‍ ഹമീദ്, വി.അബ്ദുറഹിമാന്‍, പി. ഉബൈദുള്ള, പി.കെ ബഷീര്‍, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്യഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്,ജില്ലാ പ്ലാനിങ് ഓഫീസര്‍ പി പ്രദീപ് കുമാര്‍, എഡിഎം വി രാമചന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date