Skip to main content

ബാലവേലവിരുദ്ധദിനാചരണം: കൂട്ടയോട്ടം നടത്തി

കുട്ടികളുടെ അവകാശസംരക്ഷണ സന്ദേശമുയര്‍ത്തി ജില്ലയില്‍ ബാലവേലവിരുദ്ധദിനത്തിന്‍റെ ഭാഗമായി ബോധവല്‍ക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റും കോന്നി എംഎം എന്‍എസ്എസ് കോളേജ് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റും സംയുക്തമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ജില്ലാപൊലീസ് മേധാവി ടി.നാരായണന്‍ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. 
സമൂഹം പുരോഗതിയിലേയ്ക്ക് നീങ്ങുമ്പോഴും ബാലവേല കറുത്ത നിഴലായി ഇപ്പോഴും നിലനില്‍ക്കുകയാണ്. നാടിന്‍റെ സമ്പത്തായ കുട്ടികളുടെ നډയ്ക്കായി കൈകോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. ബാലവേല നിരോധന സന്ദേശങ്ങളും, മുദ്രാവാക്യങ്ങളും അടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയാണ് ബാലവേല വിരുദ്ധ സന്ദേശം ഇവര്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചത്. 
ബോധവല്‍ക്കരണ റാലി കളക്ട്രേറ്റില്‍ നിന്നും ആരംഭിച്ച് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ബാലവേല വിരുദ്ധ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നുള്ള ഒപ്പുശേഖരണം, സ്റ്റിക്കര്‍ പാംലെറ്റ് വിതരണം എന്നിവയും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ അധ്യക്ഷ രജനി പ്രദീപ് നിര്‍വഹിച്ചു. ജില്ലാശിശുസംരക്ഷണ ഓഫീസര്‍ അബീന്‍ എ.ഒ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍. ഷീബ, ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി. ഉഷ, എംഎം എന്‍എസ്എസ് കോളജ് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്മെന്‍റ് മേധാവി സി. വര്‍ഗീസ്, പ്രസ്ക്ലബ് പ്രസിഡന്‍റ് ബോബി എബ്രഹാം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഫാക്കല്‍റ്റി ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                        (പിഎന്‍പി 1501/18)

date