Skip to main content
അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എ.ഡി.എം. ടി. വിജയന്‍റെ അധ്യക്ഷതയില്‍  കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം.

അന്തര്‍ദേശീയ യോഗാ ദിനം 21 ന് 

 

    അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 21 രാവിലെ ഏഴ് മുതല്‍ എട്ട് വരെ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യോഗാ അഭ്യാസം നടക്കും. രാജ്യത്തെ തെരെഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളില്‍ ഒന്നായ പാലക്കാട് മെഗാ യോഗാ ദിനമായാണ് ആചരിക്കുന്നത്. ജില്ലയിലെ സ്കൂളുകളില്‍ നിന്നുള്ള എന്‍.സി.സി., എന്‍.എസ്.എസ്., സ്റ്റുഡന്‍റ് പൊലീസ് കെഡറ്റ്സ് അംഗങ്ങള്‍ വിവിധ യോഗാ സംഘടനകള്‍ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനുള്ള ആലോചനാ യോഗം എ.ഡി.എം. ടി. വിജയന്‍റെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്നു. നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്റ്റര്‍ എസ്. സതീഷ്, ജില്ലാ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, യോഗാ പരിശീലകര്‍ പങ്കെടുത്തു.

 

date