Skip to main content

കരാര്‍ നിയമനം

കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ തൃശൂര്‍ റീജ്യണല്‍ ഓഫീസിലേക്ക് കൃഷി ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രോജക്ട് സയന്റിസ്റ്റ് എന്നീ തസ്തികളില്‍ കരാര്‍ നിയമനം നടത്തുന്നു. ബി എസ് അഗ്രികള്‍ച്ചറാണ് കൃഷി ഓഫീസറുടെ യോഗ്യത. ബിരുദാന്തരബിരുദമുളളവര്‍ക്ക് മുന്‍ഗണന. എം എസ് സി ജിയോളജി / ജിയോഗ്രാഫിയാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രോജക്ട് സയന്റിസ്റ്റ് എന്നിവരുടെ യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ സഹിതം ജൂണ്‍ 22 രാവിലെ 9.30 ന് പാട്ടുരായ്ക്കല്‍ ലാന്‍ഡ് യൂസ് ബോര്‍ഡ് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2321868.

date