Skip to main content

വനിതാ കൗണ്‍സിലേഴ്‌സ്; അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സ്‌കൂളുകളില്‍ വനിതാ കൗണ്‍സിലേഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ പഠനത്തിലൂടെ എം.എസ്.ഡബ്ല്യൂ, എം.എ സൈക്കോളജി എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ ഈ മാസം 18 നകം ഓഫീസില്‍ എത്തിക്കണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495-2722297.
 

date