Skip to main content

ഉച്ചഭക്ഷണ വിതരണം ഃ ജില്ലാ സമിതി വിലയിരുത്തി

               സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം വിലയിരുത്തുന്നതിന് ജില്ലാതല മോണിറ്ററിങ്ങ് കമ്മറ്റി ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ  അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കും. സെല്ലുമായി ബന്ധപ്പെടാനുളള ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ എല്ലാ സ്‌കൂളിലും പ്രദര്‍ശിപ്പിക്കും. സ്‌കൂളുകളിലെ കുടിവെളളം, ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധിച്ച്  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേകം സംഘം രൂപീകരിക്കാന്‍ കളക്ടര്‍  വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.   യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പഞ്ചായത്തംഗം എ.ദേവകി തുടങ്ങിവര്‍ പങ്കെടുത്തു.
 

date