Skip to main content

എസ്.സി.പ്രൊമോട്ടര്‍ നിയമനം

    പട്ടികജാതി വികസന വകുപ്പിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പനമരം, എടവക, തിരുനെല്ലി പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും എസ്.സി. പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു പാസായ, 18നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ജാതി, ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമാണെന്നുള്ള സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി  ജൂലൈ 20. ഫോണ്‍ 04936 203824.
 

date