Skip to main content

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറിളക്കം:  ജാഗ്രത പാലിക്കണം

 

മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമാകാം. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്കത്തിന്റെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. കുടിക്കുവാന്‍ തിളപ്പിച്ചാറിയ ജലം മാത്രം ഉപയോഗിക്കുക, ആഹാര സാധനങ്ങള്‍ ഭംഗിയായി അടച്ചുസൂക്ഷിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും സബ്‌സെന്ററുകളിലും സൗജന്യമായി ലഭിക്കുന്ന ഒആര്‍എസ് പൗഡറിന്റെ ഉപയോഗം നിര്‍ജലീകരണം തടയും. ഒആര്‍ഇസ് മിശ്രിതം ലഭ്യമല്ലെങ്കില്‍  ഉപ്പ് ചേര്‍ത്ത കഞ്ഞിവെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ന്ന നാരങ്ങാവെള്ളം, ഉപ്പിട്ട മോരുംവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവയും ഉപയോഗിക്കാം. പാനീയം നല്‍കുന്നതോടൊപ്പം എളുപ്പം ദഹിക്കാവുന്ന ആഹാരവും നല്‍കണം. നിര്‍ജലീകരണം കുറയുന്നില്ലെങ്കില്‍ രോഗിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം.                  (പിഎന്‍പി 1903/18)

date