Skip to main content

പോളിടെക്‌നിക്കില്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

    സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമുളള അഡ്മിഷന്‍ www.polyadmission.org ല്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ 19ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. യോഗ്യതാ പരീക്ഷയുടെയും നേറ്റിവിറ്റിയുടെയും അസലും പകര്‍പ്പും കൊണ്ടുവരണം. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.  റാങ്ക് ലിസ്റ്റിലെ ക്രമമനുസരിച്ച്, സ്‌പോര്‍ട്‌സ് ക്വാട്ടയിലെ സീറ്റുകള്‍ തെരഞ്ഞെടുക്കാം. സീറ്റ് ലഭിക്കാത്തവര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളില്‍ പിന്നീട് വരുന്ന ഒഴിവുകളില്‍ പരിഗണിക്കാന്‍ ഓപ്ഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം.  അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് സ്ഥാപനങ്ങളില്‍ അലോട്ട്‌മെന്റ് ഓര്‍ഡറും സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാവിനോടൊപ്പം 21നകം എത്തി ഫീസടച്ച് അഡ്മിഷന്‍ നേടണം. പ്രവേശനം നേടാത്തവരെ ഈ ക്വാട്ടയില്‍ നിന്ന് ഒഴിവാക്കി ആ സീറ്റുകളിലേക്ക് ഓപ്ഷന്‍ നല്‍കിയവരെ പ്രവേശിപ്പിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കും. പുതിയ ലിസ്റ്റ് 24ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.   
പി.എന്‍.എക്‌സ്.2925/18

date