Skip to main content

ബാങ്ക് പാസ് ബുക്കും അക്കൗണ്ട് ബുക്കും രജിസ്റ്ററില്‍ രേഖപ്പെടുത്തണം

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ 2018 മാര്‍ച്ച് 31നു മുമ്പ് അംഗങ്ങളായ ലോട്ടറി തൊഴിലാളികള്‍ക്ക് 2018 ലെ ഓണം ഉത്സവബത്ത ലഭിക്കുന്നതിന് ഭാഗ്യക്കുറിക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ആഗസ്റ്റ് 10നു മുമ്പ് ബാങ്ക് പാസ്ബുക്ക്, അക്കൗണ്ട് ബുക്ക് എന്നിവയുമായി ഹാജരായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം.  ബാങ്ക് അക്കൗണ്ടില്‍ മാറ്റം വന്നിട്ടുള്ളവര്‍ പുതിയ അക്കൗണ്ട് നമ്പറിന്റെ രേഖകള്‍ ഹാജരാക്കണം. എന്നാലേ ഒന്നാംഘട്ട ഉത്സവ ബത്ത ലഭിക്കൂ.

നെയ്യാറ്റിന്‍കര ഭാഗ്യക്കുറി സബ്‌സെന്ററില്‍ 26, ആഗസ്റ്റ് രണ്ട്  തിയതികളിലും, ആറ്റിങ്ങല്‍ ഭാഗ്യക്കുറി സബ്‌സെന്ററില്‍ 31, ആഗസ്റ്റ് ഒന്‍പത് തിയതികളിലും ബാങ്ക്, അംഗത്വ വിശദാംശങ്ങള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പി.എന്‍.എക്‌സ്.3119/18

date