Skip to main content

റേഷന്‍ പരാതികള്‍ അറിയിക്കാം

    സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ റേഷന്‍ കടകളില്‍  ജൂലൈ മാസത്തെ റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ കാര്‍ഡുടമകള്‍ ബില്‍ നിര്‍ബന്ധമായും ചോദിച്ച് വാങ്ങണം. റേഷന്‍ വിതരണത്തില്‍ ഏതെങ്കിലും തരത്തിലുളള പരാതികള്‍ ഉണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍-9188527407, അസിസ്റ്റന്റ് താലൂക്ക് ഓഫീസര്‍-9188527508, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ബത്തേരി-9188527855, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പുല്‍പ്പളളി9188527857, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍- മീനങ്ങാടി-9188527856 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
 

date