Skip to main content

ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ബോണസ്

    2018 മാര്‍ച്ച് 31 വരെ അംഗത്വമെടുത്ത് അംഗത്വം തുടര്‍ന്നുവരുന്ന എല്ലാ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്കും ഓണം ബോണസിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.  ബോണസിന് അര്‍ഹരായ അംഗങ്ങള്‍ ക്ഷേമനിധി അംഗത്വ പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം ആഗസ്റ്റ് 10നകം ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പിടണം.രജിസ്റ്ററില്‍ ഒപ്പിടുന്ന അംഗങ്ങള്‍ക്കു മാത്രമെ ബോണസ് ലഭിക്കുകയുള്ളു.

date