Skip to main content

രണ്ട് ലോഡ് കുപ്പിവെള്ളം എത്തി; ഇന്ന് വിതരണം ചെയ്യും

രണ്ട് ലോഡ് കുപ്പിവെള്ളം സ്‌പോൺസർഷിപ്പ് വഴി ജില്ലാ ഭരണകൂടത്തിന് ഇന്നലെ ലഭിച്ചു. ഈ വെള്ളം ആർ.ഡി.ഓ ഓഫീസിലാണ് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്. ഓരോ ലോഡിലും എണ്ണൂറ് കേസ് വെള്ളമാണ് ഉള്ളത്.സ്‌പോൺസർഷിപ്പുകൾ കളക്ട്രേറ്റ് വഴി നടത്തണമെന്ന് കാട്ടി ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. കുട്ടനാടിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

(പി.എൻ.എ. 1958/2018)

 

date