Skip to main content

കൃഷിനാശം വിലയിരുത്തി കൃഷി മന്ത്രി

അമ്പലപ്പുഴ: കൃഷിനാശം സംഭവിച്ച പുറക്കാട്ടെ പാടശേഖരങ്ങൾ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ സന്ദർശിച്ചു. തോട്ടപ്പള്ളി നാലു ചിറ വടക്ക്, നാലു ചിറ വടക്ക് പടിഞ്ഞാറ് പാടശേഖരങ്ങളിലാണ് ഇന്നലെ വൈകിട്ട് മന്ത്രി സന്ദർശനം നടത്തിയത്.

 

 മട വീണ് നശിച്ച പാടശേഖരങ്ങളും കർഷകർ നിർമിച്ച ബണ്ടും മന്ത്രി നേരിൽക്കണ്ടു.ഇരു പാടശേഖരങ്ങളിലുമായി ബണ്ട് തകർന്ന് കൃഷി നശിച്ചതു മൂലം ഏകദേശം 25 ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

 

 കുട്ടനാടൻ മേഖലയിൽ അപൂർവം പാടശേഖരങ്ങളിൽ മാത്രമാണ് മട തിരിച്ചു കുത്തി കൃഷി ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഈ സീസണിൽ വളരെ കുറച്ച് പാടശേഖരങ്ങൾ മാത്രമാണ് സംരക്ഷിക്കാൻ കഴിഞ്ഞത്. മട തിരിച്ചു കുത്തുന്നതിനേക്കാൾ കൂടുതൽ ശ്രമം നടത്തുന്നത് ജനങ്ങളുടെ ജീവിതം തിരിച്ചു കൊണ്ടു വരാനാണ്. മട കെട്ടി പാടം സംരക്ഷിച്ച കർഷകർക്ക് സർക്കാർ എല്ലാ സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

 

പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി.സുരേന്ദ്രൻ, സി.പി.

രാധാകൃഷ്ണൻ , ഇ.കെ.ജയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ നടേശ്, അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി. പത്മകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

  (പി.എൻ.എ. 1959/2018)

date