കോട്ടയത്തിന്റെ വികസനത്തിന് നൂതനാശയം നല്‍കിയവര്‍ക്ക് ആദരം
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ സുസ്ഥിര വികസനത്തിന് മികച്ച നൂതനാശയങ്ങള്‍ നല്‍കിയവരെ ആഗസ്റ്റ് 13ന് ആദരിക്കും. ജോസ്. കെ. മാണി എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടയത്തിന്റെ വികസനം സാധ്യമാക്കുന്നതിന് ഒരു എം.പി ഒരു ആശയം എന്നപേരില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വിജയിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ ശത്രുഘ്നന്‍ സിന്‍ഹ എം.പി മുഖ്യാഥിതിയായിരിക്കും. പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. മാന്നാനം കെ. ഇ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജോസ്. കെ. മാണി എം. പി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി മുഖ്യപ്രഭാഷണം നടത്തും. ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ മുസ്തഫ എം.ജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സി.ഇ.ഒ ഡോ.സജി ഗോപിനാഥ്, പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജെയിംസ് മുല്ലശ്ശേരി എന്നിവര്‍ സംസാരിക്കും. മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, ബഹുമതി പത്രം, അനുമോദനപത്രം എന്നിവ ചടങ്ങില്‍ സമ്മാനിക്കും. അഡ്വ. പ്രമോദ് നാരായണന് സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്. പി. മാത്യു നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്-1709/18)
- Log in to post comments