Post Category
രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് സര്‍വീസും
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ബോട്ട് സര്‍വീസും രംഗത്ത്. ഫയര്ഫോഴ്സിന്റേതുള്പ്പെടെ പത്ത് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ചെലവൂര്‍, കുരുവട്ടൂര്‍, കോട്ടൂളി, കക്കോടി, ചേവായൂര്‍, പെരുവയല്‍, ഒളവണ്ണ, കാരശ്ശേരി, കക്കാട്, താഴേക്കോട്, മാവൂര്‍, തിരുവള്ളൂര്‍, പെരുമണ്ണ, കുന്ദമംഗലം, കൊടുവള്ളി, പന്തീരങ്കാവ്, വേങ്ങേരി എന്നീ വില്ലേജുകളിലെ വിവിധ ഭാഗങ്ങളിലാണ് ബോട്ട് സര്‍വീസുകള്‍ തുടങ്ങിയത്.
date
- Log in to post comments