Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സജീവം

 

കുട്ടനാട്ടില്‍ നിന്ന് എത്തിയവര്‍ക്കായി ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലെ ആരോഗ്യ ശുചിത്വ പരിപാലനം ഏകോപിപ്പിക്കുന്നതിന് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ചങ്ങനാശ്ശേരി മേഖലയിലുളളവര്‍ക്ക്  7012043489 നമ്പരില്‍ ബന്ധപ്പെടാം. 500ല്‍ ലധികം ആളുകളുളള ക്യാമ്പുകളില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ മാനസിക ചികിത്സാ വദഗ്ദ്ധരും നേഴ്‌സുമാരും അടങ്ങുന്ന സംഘം, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ഉണ്ടാകും. ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയവരടങ്ങിയ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് രോഗികള്‍ക്ക് ചികിത്സയും മരുന്നു നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. 

date