Skip to main content

സജിചെറിയാനും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും  ചെങ്ങന്നൂരിലെ ക്യാമ്പ് സന്ദർശിച്ചു

സജിചെറിയാൻ എം.എൽ.എയും ജില്ലാ കളക്ടർ എസ്.സുഹാസും ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രനും  ചേർന്ന് ചെങ്ങന്നൂരിലെ ദുരിതാശ്വസക്യാമ്പിൽ പരിശോധന നടത്തി. ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താനായിരുന്നു പരിശോധന. ഉദ്യോഗസ്ഥരുമായി ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ ക്യാമ്പിലെത്തിയ സംഘം അന്തേവാസികളോട് ആവശ്യങ്ങളും വേവലാതികളും കേട്ടു. ക്യാമ്പുകളിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അനുവാദമില്ലാതെ ആരെയും ഉളളിൽ പ്രവേശിപ്പിക്കില്ലെന്നും എം.എൽ.എ പറഞ്ഞു. പാകം ചെയ്ത ഭക്ഷണം അനുമതിയില്ലാതെ ക്യാമ്പുകളിൽ വിതരണം ചെയ്യരുതെന്നും നിർദ്ദേശിച്ചു. മദ്യപിച്ചുകൊണ്ട് ആരെങ്കിലും ക്യാമ്പിൽ പ്രവേശിച്ചാൽ ശക്തമായ പൊലീസ് നടപടി നേരിടേണ്ടിവരുമെന്ന് സംഘം അറിയിച്ചു. തുടർന്ന് ക്യാമ്പിലെ അന്തേവാസികൾക്കുള്ള പായയുടെയും വസ്ത്രങ്ങളുടെ വിതരണവും നടന്നു.

 

date