Skip to main content

ചങ്ങാതിക്കൂട്ടത്തിന്റെ കളിയിലും പാട്ടിലും മനം നിറഞ്ഞ്  കുരുന്നുകള്‍

 
പ്രളയദുരിതത്തിന്റെ ഇരുട്ടു മാറി ദുരിതാശ്വാസ ക്യാമ്പുകളിലെ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞു തുടങ്ങി. ആയിരം സൂര്യന്‍മാരുടെ വെളിച്ചം നിറഞ്ഞ പുഞ്ചിരിയാണ് ഓരോ കുഞ്ഞു മുഖങ്ങളിലും തെളിഞ്ഞത്.
കേരളത്തിലെ പ്രശസ്തനായ നാടക കലാകാരനും കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനുമായ മനു ജോസും സംഘവും ദുരിതാശ്വാസ ക്യാമ്പിലുള്ള കുട്ടികള്‍ക്കായി അവതരിപ്പിച്ച കഥയവതരണവും  കളികളുമാണ് കുട്ടികളുടെ ഈ പുഞ്ചിരിക്ക് പിന്നില്‍. കുട്ടികളുടെ കളികള്‍ കണ്ട് അമ്മമാരും വീടിന്റെ വേദനകള്‍ മറന്നു. 
ഇന്നലെ കുറിച്ചി യാക്കോബായ പള്ളിയിലുള്ള ക്യാമ്പിലാണ് സംഘം ആദ്യം എത്തിയത്. കോമാളികളുടെ രൂപത്തില്‍ കഥകള്‍ രസകരമായി അവതരിപ്പിച്ചപ്പോള്‍ മനസിലെ സങ്കടങ്ങള്‍ മറന്ന് അവര്‍ പൊട്ടിച്ചിരിച്ചു.  കഥകളും മാജിക്കും ചിത്രരചനയുമൊക്കെയായി രണ്ടു മണിക്കൂര്‍കൊണ്ട് കുട്ടികള്‍ മറ്റൊരു ലോകത്തെത്തി.
ചങ്ങനാശ്ശേരി എസ് ബി കോളേജിലായിരുന്നു സംഘത്തിന്റെ രണ്ടാമത്തെ പരിപാടി. പിന്നീട് ചങ്ങനാശ്ശേരി എസ് ബി സ്‌കൂള്‍, തിരുവല്ല സാല്‍വേഷന്‍ ആര്‍മി ക്യാമ്പ് എന്നിവിടങ്ങളിലും  കലാസംഘമെത്തി. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഡി.സി ബുക്സ്, മി ആന്റ് യൂ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

(തുടരും)

 

date