Skip to main content

വൈദ്യുതി പുനസ്ഥാപിക്കാന്‍ ആന്ധ്രയില്‍ നിന്ന് വിദഗ്ധരെത്തി

 

വെള്ളപ്പൊക്കത്തില്‍ താറുമാറായ വൈദ്യുതി ബന്ധം  പുനസ്ഥാപിക്കുന്നതിന് ആന്ധ്രയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരുടെ സംഘം ജില്ലയിലെത്തി.പാല, കോട്ടയം  സര്‍ക്കിളുകളില്‍ ഉണ്ടായിട്ടുള്ള വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനുള്ള തീവൃ പ്രവര്‍ത്തനങ്ങളില്‍   കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്താനാണിവര്‍ എത്തിയിട്ടുള്ളത്. ഒരുലക്ഷത്തി ഇരുപത്തായ്യായിരം ഉപഭോക്താക്കളെയാണ് പ്രളയക്കെടുതിയില്‍ വൈദ്യുതി തകരാറ് ബാധിച്ചത്. 503 ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രര്‍ത്തനക്ഷമമല്ലാത്ത അവസ്ഥയിലാണ്. 290 ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു കിടക്കുകയാണ്. കോട്ടയം സര്‍ക്കിളിന്റെ പരിധിയിലാണ് നാശനഷ്ടം കൂടുതലായി സംഭവിച്ചിട്ടുള്ളത്. വൈദ്യുതി തകരാറുകള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ട നിലയിലാണ്. എങ്കിലും നാല്‍പ്പത്തിയൊന്‍പതിനായിരത്തോളം കണക്ഷനുകളിലെ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കേണ്ട അടിയന്തിര സാഹചര്യത്തിലാണ് ആന്ധ്രയിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയത്. വെള്ളം ഇറങ്ങിയ വീടുകളില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തുന്നുണ്ട്. ഗുരുതരമായ ഇലക്ട്രിക് പ്രശ്‌നങ്ങളുള്ള വീടുകളുടെ കണക്ക് ശേഖരിക്കുന്നുണ്ട്. എല്ലാ വീടുകളിലും ഒരു സ്വിച്ച് ആന്റ് പ്ലഗ് പോയിന്റ് അടിയന്തിരമായി സ്ഥാപിച്ചു നല്‍കാനാണ് നീക്കം. 

 

date