Skip to main content

പുനരധിവാസ പ്രക്രിയയില്‍ ദുരിത ബാധിതര്‍ക്കൊപ്പം സാമൂഹിക പ്രവര്‍ത്തക സംഘം

പ്രളയ ദുരിത ബാധിതരുടെ സാമൂഹിക മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ജില്ലയിലെ പ്രൊഫഷണല്‍ സാമൂഹിക പ്രവര്‍ത്തകരും ചൈല്‍ഡ്ലൈന്‍ മലപ്പുറവും. പ്രളയബാധിത മേഖലയിലെ മാനസികവും സാമൂഹികവുമായിട്ടുള്ള ഇടപെടലുകളെ വിലയിരുത്തുന്നതിനായി ജില്ലാതലത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് സാമൂഹിക മാനസിക ആരോഗ്യ പുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.
മലപ്പുറം  ചൈല്‍ഡ്ലൈനും കേരള അസോസിയേഷന്‍  ഓഫ് പ്രൊഫഷണല്‍  സോഷ്യല്‍ വര്‍ക്കേഴ്‌സും സംയുക്തമായാണ് ജില്ലയിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് 'കൂടെ'. ഇരകളായ ആളുകളെ പൊതുവായും, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍ അസുഖബാധിധര്‍ എന്നിവര്‍ക്ക് പ്രാധാന്യം നല്‍കിയുമുള്ള  മാനസിക സാമൂഹിക ആരോഗ്യ പുനര്‍നിര്‍മ്മാണ ഇടപെടലുകളാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ക്യാമ്പുകളില്‍ വോളണ്ടിയര്‍ സേവനം നല്‍കുന്നവര്‍ക്ക് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനുള്ള       പരിശീലനം നല്‍കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളില്‍ സൈക്കോ-സോഷ്യല്‍ ഹെല്‍പ്ഡെസ്‌കുകള്‍ സ്ഥാപിക്കുന്നതിനും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംങ്ങും സൈക്കോതെറാപ്പിയും നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.  
സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ താലൂക് തലങ്ങളില്‍ പ്രൊഫഷണല്‍ സോഷ്യല്‍വര്ക്കര്മാരെ വിന്യസിച്ചിരുന്നു. സേവനങ്ങള്‍ക്കായി ചൈല്‍ഡ്ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1098 ല്‍ ബന്ധപ്പെടുക.

 

date