Skip to main content

സൗജന്യ പുസ്‌തകവിതരണം ഇന്ന്‌

പ്രളയം മൂലം പൂര്‍ണമായും ഭാഗികമായും നാശനഷ്‌ടം സംഭവിച്ച ജില്ലയിലെ 17 ഗ്രാമീണ വായനശാലകള്‍ക്കും 31 സ്‌കൂള്‍ ലൈബ്രറികള്‍ക്കും 2 കോളേജ്‌ ലൈബ്രറികള്‍ക്കും 6 ലക്ഷം രൂപയുടെ 5000 പുസ്‌തകങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്‌റ്യൂട്ട്‌ സൗജന്യമായി വിതരണം ചെയ്യുന്നു. ഇന്ന്‌ (ഒക്‌ടോബര്‍ 12) വൈകീട്ട്‌ 4 ന്‌ തൃശൂര്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ പുസ്‌തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ നിര്‍വ്വഹിക്കും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. പുസ്‌തക കൂട ചെയര്‍മാന്‍ ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ്‌ മുഖ്യാതിഥിയായിരിക്കും. തൃശൂര്‍ പബ്ലിക്‌ ലൈബ്രറി പ്രസിഡന്റ്‌ ഡോ. പി വി കൃഷ്‌ണന്‍ നായര്‍, കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗണ്‍സില്‍ എക്‌സി അംഗങ്ങളായ ടി കെ വാസു, സുനില്‍ ലാലൂര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ എ കെ അരവിന്ദാക്ഷന്‍, എസ്‌ എസ്‌ എ ജില്ലാ പ്രോജക്‌ട്‌ ഓഫീസര്‍ ബിന്ദു പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വായനശാലകള്‍ക്കും സ്‌കൂള്‍ ലൈബ്രറികള്‍ക്കും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുസ്‌തകങ്ങള്‍ 50 ശതമാനം വിലക്കിഴിവിലും ലഭിക്കുമെന്ന്‌ സെക്രട്ടറി അറിയിച്ചു.

date