Skip to main content

ഫുജിട്‌സു കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി

 

    ലോകപ്രശസ്ത ഐ.ടി കമ്പനിയായ ഫുജിട്‌സു ലിമിറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. നിസാന്റെ ഏറ്റവും പ്രധാനപ്പെട്ട സേവനദാതാവ് കൂടിയാണ് ഫുജിട്‌സു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന 500 കമ്പനികളില്‍ ഒന്നാണ് ടോക്യോ ആസ്ഥാനമായുളള ഫുജിട്‌സു ലിമിറ്റഡ്. കേരളത്തില്‍ വരാനുളള ഇവരുടെ സന്നദ്ധതയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
ഫുജിട്‌സു ആഗോള വൈസ് പ്രസിഡന്റും ഇന്ത്യന്‍ മേധാവിയുമായ ശ്രീകാന്ത് വാസെ, ഇന്ത്യയിലെ ഉപമേധാവി മാനോജ് നായര്‍, നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

   പി.എന്‍.എക്‌സ്.4549/18

date